കൊവിഡ് പ്രതിരോധം; കുവൈറ്റിൽ പ്രവാസികളും സ്വദേശികളും അതീവ ജാ​ഗ്രത പാലിക്കണം; ആരോ​ഗ്യമന്ത്രി

  • 03/11/2020

പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ  സീഫ് കൊട്ടാരത്തിൽ വച്ച്  ആഴ്ചതോറും നടക്കാറുളള മന്ത്രിസഭ യോഗം ചേർന്നു. രാജ്യത്തെ കൊവിഡ്  വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ  ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ വിശദീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി  എല്ലാവരും  അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സഹമന്ത്രി ക്യാബിനറ്റ് അഫയേഴ്സ് അനസ് അൽ സാലിഹ് എന്നിവരുമായി ആരോ​ഗ്യ മന്ത്രി കൊവിഡ് സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി.

പ്രവാസികളും സ്വദേശികളും ഉൾപ്പെടെ എല്ലാവരും ആരോ​ഗ്യ മാർ​ഗ്ഗ  നിർദ്ദേശങ്ങള‍ പാലിക്കണമെന്ന് മന്ത്രിമാർ ഒന്നടങ്കം ആവശ്യപ്പെട്ടു. അതേസമയം, ഡിസംബറിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് അവലോകനം ചെയ്യുന്നതിനുളല കമ്മിറ്റിക്ക്  മന്ത്രിസഭ അംഗീകാരം നൽകി. കൂടുതൽ ജനാധിപത്യം, സുതാര്യത, സ്ഥാനാർത്ഥികൾക്കിടയിൽ തുല്യ അവസരങ്ങൾ, തിരഞ്ഞെടുപ്പ് പ്രക്രിയ നടപടിക്രമങ്ങളിൽ ലഭ്യമാകേണ്ട കൂടുതൽ സുതാര്യത എന്നിവയും ചർച്ച ചെയ്തു. അതേസമയം സൗദി അറേബ്യയെ ലക്ഷ്യമാക്കിക്കൊണ്ട് ഹൂദികൾ നടത്തുന്ന ഡ്രോൺ ആക്രമണത്തെ മന്ത്രിമാർ ശക്തമായി അപലപിച്ചു. 

Related News