കുവൈറ്റിലേക്ക് നേരിട്ടുളള യാത്രയ്ക്ക് വിലക്ക് തുടരും; തീരുമാനത്തിൽ മാറ്റമില്ലെന്ന് അധികൃതർ

  • 03/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ  കുവൈറ്റിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്കുള്ള 34 രാജ്യങ്ങളുടെ പട്ടികയിൽ മാറ്റമില്ലെന്ന് മന്ത്രിസഭ അറിയിച്ചു.  പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളിലും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലും മാറ്റം വരുത്തേണ്ടെന്ന്​ തീരുമാനിച്ചു. അതേസമയം അഞ്ചാംഘട്ട അൺലോക്കിങ് നടപടികളിലേക്ക് തൽക്കാലം നീങ്ങേണ്ടതില്ലെന്നാണ് മന്ത്രിസഭാ  യോഗത്തിൽ തീരുമാനം എടുത്തത്. വിലക്കുള്ള രാജ്യങ്ങളിൽനിന്ന്​ നിബന്ധനകളോടെ കുവൈറ്റിലേക്​ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു.

അതേസമയം,  പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  രാജ്യത്തെ കൊവിഡ്  വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യങ്ങൾ  ആരോഗ്യമന്ത്രി  വിശദീകരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി  എല്ലാവരും  അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സഹമന്ത്രി ക്യാബിനറ്റ് അഫയേഴ്സ് അനസ് അൽ സാലിഹ് എന്നിവരുമായി ആരോ​ഗ്യ മന്ത്രി കൊവിഡ് സാഹചര്യത്തെ കുറിച്ച് ചർച്ച നടത്തി.

Related News