'എല്ലാവരും ആരോ​ഗ്യ നിർദ്ദേങ്ങൾ പാലിക്കണം'; കുവൈറ്റിൽ ഭാ​ഗിക കർഫ്യൂ എർപ്പെടുത്തുമെന്ന സൂചന നൽകി ഡോ. അബ്ദുളള അൽ സനദ്

  • 04/11/2020

കുവൈറ്റിൽ കൊവിഡ് വൈറസ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്ന്  ആരോ​ഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുളള അൽ സനദ്.  ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വൈറസ് വ്യാപനം വീണ്ടും  വർദ്ധിച്ചതായി റിപ്പോർട്ടുണ്ടെന്നും, കുവൈറ്റിൽ ഇത്തരത്തിലുളള ഒരു സാഹചര്യം വരാതിരിക്കാൻ എല്ലാവരും ആരോ​ഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കൊവിഡ് വൈറസ് വ്യാപനം, ആശുപത്രികളിലെ കൊവിഡ് രോ​ഗികളുടെ കണക്കുകൾ, മരണങ്ങൾ, ഐസിയു പ്രവേശനം എന്നിവയുൾപ്പെടെയുള്ള കൊവിഡ് -19 കണക്കുകൾ മന്ത്രാലയം നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ലഭ്യമായ മാർഗ്ഗങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

“വൈറസ് വ്യാപനത്തിന്റെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ, പല രാജ്യങ്ങളിലെയും പോലെ വൈറസ് വ്യാപന നിരക്ക് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ കുവൈറ്റിൽ ഭാഗിക ലോക്ക്ഡ ഡൗൺ ഏർപ്പെടുത്താൻ മന്ത്രാലയം ശ്രമിച്ചേക്കാം,” എന്നും അദ്ദേഹം വ്യക്തമാക്കി. 
 ഈ വൈറൽ രോഗത്തിൽ നിന്ന് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് മന്ത്രാലയം രൂപപ്പെടുത്തിയിരിക്കുന്ന സുരക്ഷയും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് അദ്ദേഹം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

Related News