കുവൈറ്റിൽ ബസ് കാത്തു നിന്ന പ്രവാസിയെ ക്രൂരമായി മർദ്ദിച്ച് പണം തട്ടി

  • 04/11/2020


കുവൈറ്റിൽ ബസ് കാത്തു നിന്ന  പ്രവാസിയെ ക്രൂരമായി മർദ്ദിച്ച് രണ്ട് പേർ പണം തട്ടിയതായി റിപ്പോർട്ട്.  മിർഗാബ് ബസ് ടെർമിനലിൽ നിന്ന് ബസ്സിൽ കയറാനിരുന്ന ബം​ഗ്ലാദേശ് സ്വദേശിയെ രണ്ട് പേർ ചേർന്ന് പണം ആവശ്യപ്പെടുകയും തുടർന്ന്  ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ പ്രതികളെ പിടിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.  45 കാരനായ പ്രവാസി സംഭവവുമായി ബന്ധപ്പെട്ടുളള വിശദാംശങ്ങൾ സൽഹിയ പോലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ട്. ബസ്സിൽ കയറാൻ കാത്തിരിക്കുന്ന സമയത്ത്  ഒരു കാർ തന്റെ അരികിലേക്ക് വരികയും, തുടർന്ന് കാറിൽ നിന്ന് രണ്ട് പേർ ഇറങ്ങി വന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരൻ വ്യക്തമാക്കി.
തന്റെ പേഴ്സിലുണ്ടായിരുന്ന 450 ദിനാർ മോഷ്ടിച്ചെന്നും തുടർന്ന് രണ്ടുപേരും ഓടി രക്ഷപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

Related News