ഫർവാനിയ ഗവർണറേറ്റിൽ പ്രവാസി കുടുംബങ്ങളും, ബാച്ചിലേഴ്സും വർധിക്കുന്നുവെന്ന് പരാതി

  • 04/11/2020

കുവൈറ്റ സിറ്റി; ഫർവാനിയ ഗവർണറേറ്റിലെ അൽ-ഒമാരിയ ഏരിയയിൽ  സ്വദേശികൾ നിരവധി പ്രതിസന്ധിൾ നേരിടുന്നതായി പരാതി.  പ്രവാസി കുടുംബങ്ങളും, ബാച്ചിലർമാരും 
 അൽ-ഒമാരിയ ഏരിയയിൽ വർധിച്ചുവരുന്നുവെന്നാണ് പ്രധാനപ്പെട്ട സ്വദേശികളുടെ പരാതി.  ബാച്ചിലർമാരിൽ ഭൂരിഭാ​ഗവും ജലീബ് അൽ  ഷൂയൂഖ് ഏരിയയിൽ നിന്നും വന്നവരാണെന്നും സ്വദേശികൾ പറയുന്നു.  

ജലീബ്, ഹസവി ഏരിയകളിൽ നിന്നുള്ള  പ്രവാസി ബാച്ചിലർമാരെ താമസിപ്പിക്കാനുളള പരിഹാര മാർ​ഗ്ഗം കണ്ടെത്തണമെന്നും സ്വദേശികൾ  ആവശ്യപ്പെട്ടു. കൂടാതെ അൽ-ഒമാരിയ ഏരിയയിലെ പ്രദേശത്തിന്റെ പ്രവേശന കവാടങ്ങളിലും പുറത്തുകടക്കുന്ന സ്ഥലങ്ങളിലും ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന്  പരിഹാരം കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. 
വൈദ്യുത തകരാർ ആവർത്തിക്കാതിരിക്കാൻ ഏരിയയിൽ  വൈദ്യുതി ലൈനുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. അൽ-ഫർവാനിയ ഗവർണറേറ്റിലെ ആശുപത്രിയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് ദിനംപ്രതി നൂറുകണക്കിന് രോ​ഗികൾ വരുന്നുണ്ടെന്നും, ഇത് പരിഹരിക്കാൻ പ്രത്യേക ക്ലിനിക്കുകൾ തുടങ്ങണെമന്നും പരാതിയിൽ പറയുന്നു.

Related News