ഗാർഹിക തൊഴിലാളിയെ സ്പോൺസർ പീഡിപ്പിച്ചു: ഗുരുതരാവസ്ഥയിൽ ഐസിയുവിൽ

  • 04/11/2020


കുവൈറ്റ് സിറ്റി: ഫിലിപ്പീൻസ് സ്വദേശിയായ ഗാർഹിക  തൊഴിലാളിയെ സ്പോൺസർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.   സ്പോൺസറുടെ ഭാര്യയും കുട്ടികളും വീട്ടിൽ ഇല്ലാത്ത സമയത്ത് സ്പോൺസർ തന്നെ പീഡിപ്പിച്ചെന്ന് ഗാർഹിക തൊഴിലാളി ആരോപിച്ചതയി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. തനിക്ക് രക്തസ്രാവം ഉണ്ടായെന്നും, സ്പോൺസർ തന്നെ മുബാറക്     ആശുപത്രിയിലേക്ക് കൊണ്ട് പോയെന്നും പീഡനത്തിന് ഇരയായ യുവതി ആരോപിക്കുന്നു.

നിലവിൽ തീവ്രണ പരിചരണ വിഭാഗത്തിലാണ് ഗാർഹിക തൊഴിലാളി ചികിത്സയിൽ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഫോറൻസിക് ഡിപ്പാർട്ട്മെന്റിലേക്ക് കൈമാറുമെന്നും, കൂടുതൽ തെളിവിനായി സ്പോൺസറെ ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിലെ സ്പോൺസറുടെ വീട്ടിൽ വച്ച് സ്പോൺസറുടെ ഭാര്യയും കുട്ടികളും ഇല്ലാത്ത സമയത്താണ് ഗാർഹിക തൊഴിലാളി പീഡനത്തിന് ഇരയായത്.

Related News