കുവൈറ്റ് പാർലമെന്റ് വൈബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം;പ്രതിയ്ക്ക് അഞ്ച് വർഷം തടവുശിക്ഷ

  • 06/11/2020


കുവൈറ്റ് പാർലമെന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത  സംഭവത്തിൽ   പ്രതിയ്ക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ. കുവൈത്തിലെ പരമോന്നത കോടതിയാണ്  തടവ് ശിക്ഷ ശരിവച്ചത്.  ദേശീയ അസംബ്ലിയിലെ ജോലിക്കാരനായിരുന്ന പ്രതി അഡ്മിനിസ്ട്രേറ്ററുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നു.   കുവൈത്തിന്റെ അന്തരിച്ച അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് നിയമസഭയെ അഭിസംബോധന ചെയ്യുന്ന സമയത്താണ്  പ്രതി അഡ്മിനിസ്ട്രേറ്ററുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരുന്നത്.   ഇപ്പോൾ സെൻട്രൽ ജയിലിൽ ശിക്ഷ  അനുഭവിക്കുന്ന ഇയാളെ ശിക്ഷ കാലാവധി പൂർത്തിയാക്കിയതിന് ശേഷം കുവൈത്തിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.



Related News