കുവൈറ്റിൽ സ്വകാര്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ

  • 06/11/2020

കൊവിഡ് പശ്ചാത്തലത്തിൽ  കുവൈറ്റിൽ ​ സ്വകാര്യമേഖലയിൽ നിരവധി തൊഴിലവസരങ്ങളുണ്ടെന്ന് റിപ്പോർട്ട്. കൊവിഡ് മൂലം നാട്ടിൽ പോയവർക്ക് തിരിച്ച് വരാൻ കഴിയാത്തതും,  രാജ്യത്ത് പുതിയ വിസ അനുവദിക്കാത്തതുമാണ് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമായത് എന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ പല സ്വകാര്യകമ്പനികളും നിരവധി തൊഴിലാളികളെ വെട്ടിച്ചുരുക്കിയിരുന്നു, എന്നാൽ ഈ ഘട്ടത്തിൽ സ്വകാര്യ കമ്പനികൾക്ക് ജീവനക്കാരുടെ ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. 

 നിലവിൽ കുവൈത്തിലുള്ള, ​വിസ മാറ്റാൻ കഴിയുന്നവർക്ക്​ ധാരാളം അവസരമുണ്ടെന്നാണ് റിപ്പോർട്ട്.  അതേസമയം,  നിലവിലെ ഗാർഹിക തൊഴിലാളികളിൽ 40 ശതമാനം കരാർ കാലാവധി കഴിയാറായി. അവരിൽ പലരും തിരിച്ചുപോവാൻ ആവശ്യപ്പെടുന്നുണ്ട്​. വിസ ഇഷ്യൂ ചെയ്​തു തുടങ്ങിയാലും ​ഗാർഹിക തൊഴിലാളികളുടെ ക്ഷാമം നേരിടുമെന്നാണ്​ നി​ഗമനം.

Related News