കുവൈറ്റിൽ ഇൻസ്റ്റ​ഗ്രാമിലൂടെ യുവതി തട്ടിപ്പിന് ഇരയായി

  • 06/11/2020

കുവൈറ്റിൽ ഇൻസ്റ്റ​ഗ്രാമിലൂടെ പരസ്യം കണ്ട്   ഓൺലൈൻ പർച്ചേഴ്സിം​ഗ് നടത്തിയ യുവതി തട്ടിപ്പിന് ഇരയായെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് യുവതി പൊലീസിൽ പരാതി നൽകി. യുവതി ഇൻസ്റ്റ​ഗ്രാമിലൂടെ കണ്ട ഉൽപ്പന്നത്തിന്  166 ദിനാര്‍ നൽകി പർച്ചേഴ്സ്  ചെയ്തു. എന്നാൽ ഡെലിവറി സമയത്ത് തനിക്ക് താൻ ഓർഡർ ചെയ്ത ഉൽപ്പന്നമല്ല ലഭിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.  തുടർന്ന് യുവതി ഉൽപ്പന്നം നൽകിയ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ഡെലിവറി ചെയ്ത ഉൽപ്പന്നം തിരിച്ചെടുക്കില്ലെന്ന് കമ്പനിയിൽ നിന്നുളളവർ അറിയിച്ചതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു. 

Related News