കുവൈറ്റിൽ സർക്കാർ ഉദ്യോ​ഗസ്ഥനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

  • 06/11/2020

കുവൈറ്റി സിറ്റി; അൽ ജഹ്റ ​ഗവർണറേറ്റിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോ​ഗസ്ഥനെ ഒരാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഒരാൾ തന്റെ നേരെ തോക്കു ചൂണ്ടുകയും "നിങ്ങൾ നിങ്ങളുടെ ജോലി നോക്കിയാൽ മതിയെന്നും" പറഞ്ഞതായി സർക്കാർ ഉദ്യോ​ഗസ്ഥൻ കബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

 ഫോർ വീലർ വാഹനങ്ങൾ പ്രവേശനം നിരോധിച്ച സ്ഥലത്ത് ഒരാൾ കാറുമായി നിൽക്കുന്നത് കണ്ട സർക്കാർ ഉദ്യോ​ഗസ്ഥൻ വാഹനത്തിലിരുന്നയാളോട് എനിതിനാണ് ഇവിടെ വാഹനം ഓടിക്കുന്നതെന്ന് ചോദിക്കുകയാരുന്നു, എന്നാൽ അദ്ദേഹം ഉദ്യോ​ഗസ്ഥന് നേരെ തോക്ക് ചൂണ്ടി "നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന്" പറഞ്ഞതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആംഭിച്ചു

Related News