കുവൈറ്റ് ഓയിൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്നവരിൽ 99 ശതമാനവും സ്വദേശികൾ

  • 07/11/2020

കുവൈറ്റ് ഓയിൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന  99 ശതമാനവും സ്വദേശികളാണെന്ന്  എണ്ണ വിഭാ​ഗം മന്ത്രി ഖാലിദ് അൽ ഫാദെൽ വ്യക്തമാക്കി. എണ്ണ മേഖലയിൽ സ്വദേശി വൽക്കരണം കൊണ്ടുവരുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ 
കുവൈറ്റ് ഓയിൽ കോർപ്പറേഷനിൽ ടെക്നിക്കൽ ജോലി ചെയ്യുന്നവരിൽ 681 പേർ സ്വദേശികളും 26 പേർ വിദേശികളുമാണ്.   പ്രാദേശിക തലത്തിൽ ഇത്തരം  ജോലികൾ ചെയ്യാൻ സ്വദേശികൾ ഇല്ലാത്ത സാഹചര്യത്തിലാണ് വിദേശികൾ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷനിൽ 148 വിദേശികൾ  ചെറിയ രീതിയിലുളള ജോലികൾ ചെയ്യുന്നുണ്ട്. സ്വദേശികൾക്ക് ചെയ്യാൻ പ്രായസകരമായ ഇത്തരം ജോലികളാണ് ഇവർ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2017 മുതൽ 38 വിദേശി തൊഴിലാളികളെ കോർപ്പറേഷൻ പിരിച്ചുവിട്ടുവെന്നും,  കോർപ്പറേഷനിൽ എഴുപത്തിരണ്ട് സ്വദേശികളെ നിയമിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

Related News