'ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ്, എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്ത് സൂക്ഷിക്കും'; പ്രസിഡന്റായതിന് ശേഷം ആദ്യ പ്രതികരണവുമായി ബൈഡൻ

  • 07/11/2020

അമേരിക്കൻ പ്രസിഡന്റായി  തെരഞ്ഞെടുത്തതിന് പിന്നാലെ ആദ്യ പ്രതിരണവുമായി ജോ ബൈഡൻ. ട്വിറ്ററിലൂടെയാണ് പ്രതികരണവുമായി ബൈഡൻ രം​ഗത്തെത്തിയത്.   അമേരിക്ക എന്ന മഹത്തായ രാജ്യത്തെ നയിക്കാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു.
ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും,  നിങ്ങൾ ഓരോരുത്തരും എനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകുമെന്ന് വാഗ്ദാനം ചെയ്യുന്നു.  നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കും. ബൈഡൻ ട്വിറ്ററിൽ കുറിച്ചു. അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുത്തിന് പിന്നാലെ ബൈഡന്റ് ആദ്യ പ്രതികരണമാണിത്.

  അമേരിക്കയുടെ 46 മത്തെ പ്രസിഡന്റായാണ് ജോ ബൈഡനെ തെരഞ്ഞെടുക്കപ്പെട്ടത്. 273 ഇലക്റ്ററല്‍ വോട്ടുമായാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റായത്.  കമലാ ഹാരിസിനെ യു എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.  ബരാക് ഒബാമയുടെ കീഴിൽ രണ്ടു തവണ ഉപരാഷ്ട്രപതി ആയിരുന്നു പബൈഡൻ. 2009 ജനുവരി 20-നാണ്‌ വൈസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത് വരെ ഡെലവെയർനെ പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്നു.

Related News