കുവൈറ്റിലുളളവർ കൊവിഡ് വ്യാപനുമളള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി അധികൃതർ

  • 07/11/2020

കുവൈറ്റ് സിറ്റി;   കൊവിഡ് വൈറസ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ  തുർക്കി ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം കുവൈറ്റ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുമെന്ന് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി.  കഴിഞ്ഞ ആഴ്ചകളിൽ തുർക്കിയിൽ നിരവധി പേർ കൊവിഡ് ബാധിച്ച് മരിച്ചു. പല യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ കൊവിഡ് രണ്ടാം ഘട്ട വ്യാപനം നടക്കുന്ന സാഹചര്യമാണ്. മറ്റ് രാജ്യങ്ങളിലേക്ക് ഈ സന്ദർഭത്തിൽ യാത്ര ചെയ്യുന്നത് വളരെ അപകടകരമാണെന്നും അധികൃതർ അറിയിച്ചു. കുവൈറ്റിലെ എല്ലാ പൗരന്മാരും ഇതുമായി ബന്ധപ്പെട്ട് ജാ​ഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News