കുവൈറ്റിൽ മലയാളി യുവതി ബാങ്ക് കാര്‍ഡ് തട്ടിപ്പിനരയായി

  • 08/11/2020

കുവൈറ്റില്‍ സ്റ്റാഫ് നഴ്സായി മലയാളി യുവതി  ബാങ്ക് കാര്‍ഡ് തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട്. അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ജോലി ചെയ്യുന്ന പാലാ സ്വദേശിനിക്ക് 1257 കെഡി( 3 ലക്ഷത്തോളം രൂപ)യാണ് തട്ടിപ്പിലൂടെ നഷ്ടമായത്.   എബികെ ബാങ്കില്‍ അക്കൗണ്ടുളള യുവതി ബാങ്ക് കാര്‍ഡ് പുതുക്കുന്നതിനിടെയാണ് തട്ടിപ്പിനിരയായത്. പുതുക്കാൻ അപേക്ഷിച്ചിരുന്ന കാര്‍ഡ് കൊറിയറായി വരുകയും, തുടർന്ന് ബാങ്കില്‍നിന്നാണെന്ന വ്യാജേന യുവതിയെ ഒരാള്‍ ഫോണില്‍ വിളിച്ച് വ്യക്തിവിവരങ്ങള്‍ ചോദിച്ചറിയുകയുമായിയിരുന്നു.

കാര്‍ഡ് ആക്ടീവ് ആക്കുന്നതിനുവേണ്ടി എന്ന വ്യാജേന വിളിച്ച് യുവതിയുടെ പേര്, അഡ്രസ്, സ്ട്രീറ്റ് നമ്പര്‍, കെട്ടിട നമ്പര്‍, കാര്‍ഡ് നമ്പര്‍ എന്നിവയെല്ലാം വേരിഫിക്കേഷന്‍ എന്ന നിലയില്‍ അയാൾ പറഞ്ഞപ്പോള്‍ യുവതി വിശ്വസിച്ചു.
പിന്നീട് നിങ്ങളുടെ ഒടിപി നമ്പരില്‍ തെറ്റുണ്ടെന്നും കാര്‍ഡിനൊപ്പം വന്ന ഒടിപി നമ്പര്‍ പറഞ്ഞുതരാനും ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.  ആവശ്യമായ  വിവരങ്ങൾ കിട്ടിയയാൾ 4 തവണകളിലായി 1257 കെഡി ബാങ്കിൽ നിന്നും പിൻവലിച്ചു. സംഭവത്തിൽ  മംഗഫ് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നല്‍കിയിട്ടുണ്ട്. 

Related News