അശ്ലീല ചിത്രം അയച്ച് പണം ആവശ്യപ്പെടും; കുവൈറ്റിൽ സഹോദരിമാർ അറസ്റ്റിൽ

  • 08/11/2020


കുവൈറ്റ് സിറ്റി; സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രം അയക്കുകയും പണം ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുകയും ചെയ്യുന്ന ഒരു യുവതിയും, അവരുടെ സഹോദരിയും അറസ്റ്റിൽ. ക്രമിനിൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റാണ് ഇവരെ അറസ്റ്റ് ചെയ്തത്.  യുവതി അശ്ലീല ചിത്രങ്ങളും, വീഡിയോകളും അയച്ച് നൽകുകയും, തുടർന്ന് മുഖാമുഖം കാണണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും, പിന്നീട് പണം നിക്ഷേപിക്കാൻ ലിങ്ക് അയക്കുകയും, ലിങ്ക് വഴി ആരെങ്കിലും പണം നിക്ഷേപിച്ചാൽ അവരെ  ബ്ലോക്ക് ചെയ്യുകയും ചെയ്യും. തുടർന്ന് അടുത്തയാളെ തട്ടിപ്പിനിരിയാക്കുമെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു.  ഇങ്ങനെയുളള തട്ടിപ്പിലൂടെ ഇവർ ഏകദേശം  30,000 ദിനാർ സമ്പാദിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നിയമനടപടി സ്വീകരിക്കാൻ പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Related News