അബ്ദുല്ല അൽ മുബാറക് ഏരിയയിൽ നിന്ന് പുതിയ ഹൈവേ റൂട്ട്

  • 08/11/2020

കുവൈറ്റ് സിറ്റി;  അബ്ദുല്ല അൽ മുബാറക് ഏരിയയിൽ നിന്ന് പുതിയ ഹൈവേ റൂട്ട് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ആറാം റിംഗ് റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണിത്.   കുവൈത്തിലെ റോഡുകൾ വിപുലീകരിക്കുന്നത്  ലക്ഷ്യമിട്ടുള്ള   പദ്ധതികളുടെ  ഭാ​ഗമായാണ് പുതിയ 6.5 ഹൈവേ റൂട്ട് വരുന്നത്.  സബ അൽ സലേം യൂണിവേഴ്സിറ്റി സിറ്റിയെയും, സമീപ ഏരിയകളേയും  പുതിയ ഹൈവേ റൂട്ട്  ബന്ധിപ്പിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ-ഫാരെസ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ റോഡ് പദ്ധതി പൂർത്തീകരിക്കുന്നതിന് തന്റെ മന്ത്രാലയം നടത്തിയ ശ്രമങ്ങളെ അവർ പ്രശംസിച്ചു,  ആറാമത്തെയും ഏഴാമത്തെയും റിംഗ് റോഡുകൾ‌ക്കിടയിലുള്ള  ഹൈവേ കുവൈത്തിലെ അബ്ദുല്ല അൽ മുബാറക് ഡിസ്ട്രിക്റ്റിനെയും,  സബ അൽ-സേലം യൂണിവേഴ്സിറ്റി സിറ്റിയേയും സമീപ ഏരിയകളെയും ബന്ധിപ്പിക്കുന്നു.

Related News