കുവൈറ്റിൽ മുൻ എംപിയുടെ മൂന്ന് മക്കൾക്കും കളളപ്പണം വെളുപ്പിച്ചതിൽ പങ്കുണ്ടെന്ന് അധികൃതർ

  • 08/11/2020

കുവൈറ്റിൽ മുൻ എംപിയുടെ മൂന്ന് മക്കൾക്കും 1.7 ദശലക്ഷം ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചതിൽ പങ്കുണ്ടെന്ന് അധികൃതർ അറിയിച്ചു.  ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പ്രാദേശിക ബാങ്കില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്.  എംപിയുടെ മൂന്ന് മക്കളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് തുടര്‍ച്ചയായി പണം നിക്ഷേപിച്ചിരുന്നതായും,  പിന്നീട് ഇത് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഒരു യൂറോപ്യന്‍ കമ്പനിയിലേക്ക് മാറ്റിയതായും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.  അറിയിച്ചു. മുന്‍ എംപി ഈ കമ്പനിയുടെ ഉടമയായിരിക്കുമെന്നും, എംപിയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News