കുവൈറ്റിൽ പെലിക്കന്‍ പക്ഷികളുടെ അനധികൃത വിൽപ്പന; ഒരാൾ അറസ്റ്റിൽ

  • 08/11/2020

കുവൈറ്റിൽ പെലിക്കന്‍ പക്ഷികളെ അനധികൃതമായി വിൽക്കുന്നയാൾ   അറസ്റ്റിൽ. പാരിസ്ഥിതി പബ്ലിക് അതോറിറ്റിയും പൊലീസു സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അ​ഗ്നിശമന സേനാം​ഗമായി പ്രവർത്തിക്കുന്ന പ്രതിയെ പിടികൂടിയത്. അതേസമയം,  അനധികൃതമായി വില്‍പനയ്ക്ക് വച്ച പെലിക്കന്‍ പക്ഷികളെ എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി പിടികൂടിയിട്ടുണ്ട്. ജഹ്‌റ റിസര്‍വില്‍ നിന്ന് പിടികൂടിയ പക്ഷികളെ വില്‍ക്കാനുണ്ടെന്ന് കാണിച്ച്  പ്രതി   ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടർന്നാണ് നിയമ നടപടി സ്വീകരിച്ചത്.  വംശനാശഭീഷണി നേരിടുന്ന പക്ഷികളെ പിടികൂടുന്നതും വില്‍ക്കുന്നതും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 100-ന്റെ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.  പിടികൂടിയ പക്ഷികളെ അതോറിറ്റിയുടെ റിസര്‍വ് കേന്ദ്രത്തില്‍ തുറന്നുവിട്ടതായും  പാരിസ്ഥിതി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ വ്യക്തമാക്കി.

ഇത്തരത്തിൽ പക്ഷികളെയോ, മൃ​ഗങ്ങളെയോ, പിടികൂടുന്നതും, വിൽക്കുന്നതും, കൊല്ലുന്നതും നിരോധിച്ചിരിക്കുന്നുവെന്നും, ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

Related News