കുവൈറ്റിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി 10 ദശലക്ഷം ദിനാർ ചെലവഴിച്ചു

  • 08/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് വൈറസ് പ്രതിസന്ധിയെ തൂടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം 39,000 ത്തോളം പേർ സാമൂഹിക സാമ്പത്തിക കാര്യ മന്ത്രാലയം രൂപീകരിച്ച ദുരിതാശ്വാസ സഹായ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്  ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ 60 ഓളം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പലചരക്ക് സാധനങ്ങൾ, സാമ്പത്തിക സഹായം, വാടക നൽകുന്നതിനുളള സഹായം എന്നിവയ്ക്കുള്ള പ്രതിമാസ കൂപ്പണുകൾ ലഭിക്കും. കുവൈറ്റിൽ കൊവിഡ് വൈറസ് ബാധിച്ചവർക്കായുളള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മന്ത്രാലയം 10 ദശലക്ഷം ദിനാർ ചെലവഴിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കി.

Related News