കുവൈറ്റിൽ‍ പ്രവാസി ആരോ​ഗ്യ പ്രവർത്തകരുടെ കരാർ മൂന്ന് വർഷത്തിലൊരിക്കൽ പുതിക്കിയാൽ മതി

  • 08/11/2020

കുവൈറ്റ് സിറ്റി;  ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന പ്രവാസി ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മെഡിക്കൽ സപ്പോർട്ട് വർക്കർമാർ എന്നിവരുടെ കരാർ ഒരു വർഷത്തിനുപകരം മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കാൻ സിവിൽ സർവീസ് കമ്മീഷൻ (സി‌എസ്‌സി) തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.  സേവനങ്ങൾ മൂന്നുവർഷത്തേക്ക് പുതുക്കണമെന്ന് സി‌എസ്‌സിയോട്  മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.  നിലവിലുള്ള കരാർ കാലഹരണപ്പെട്ടവരുടേത് മാത്രമേ പുതുക്കകയുളളൂവെന്നും അധികൃതർ വ്യക്തമാക്കി.  കരാർ മൂന്ന് വർഷത്തേക്ക് പുതുക്കുന്നതിന്  ഓരോ അപേക്ഷയും പ്രത്യേകം അയയ്ക്കാൻ സി‌എസ്‌സി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News