ബൈഡന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരിക്കില്ല: കങ്കണ

  • 08/11/2020


അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ വിജയിച്ചതില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തില്‍ ഇരിക്കാന്‍ സാധിക്കില്ല എന്നാണ് കങ്കണ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ബൈഡന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടരാനാകില്ലെന്നും പിന്നീട് കമലയായിരിക്കും മുന്നോട്ട് നയിക്കുക എന്നുമാണ് കങ്കണ പറഞ്ഞത്. 

ബൈഡനെ ഗജനിയോടാണ് കങ്കണ താരതമ്യം ചെയ്തത്. ഓരോ അഞ്ച് മിനിറ്റിലും ഡാറ്റ ശോഷണം സംഭവിക്കുന്ന ബൈഡന്റെ കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അയാളില്‍ കുത്തിവെച്ച മരുന്നുകളുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം പോലും അധികാരത്തിലിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നുമാണ് ബൈഡനെ തള്ളി കങ്കണ പറഞ്ഞത്. 

ബൈഡനെ തള്ളിപ്പറഞ്ഞുവെങ്കിലും കമല ഹാരിസിനെ പ്രശംസിച്ചാണ് കങ്കണ സംസാരിച്ചത്. ഒരു സ്ത്രീ ഉയര്‍ന്നുവരുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കുമാണ് അവര്‍ വഴികാട്ടുന്നത്. ഇത് മറ്റ് സ്ത്രീകള്‍ക്ക് ഉയര്‍ന്നുവരുന്നതിന് വഴിയൊരുക്കും എന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു. 

Related News