അടിയന്തര ഘട്ടത്തിൽ മാത്രമേ പുറത്തിറങ്ങാവൂ.. ആസ്ത്മ രോഗികൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

  • 08/11/2020



കുവൈറ്റിൽ കാലാവസ്ഥാവ്യതിയാനം ഉണ്ടാകുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം.  ആസ്തമ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ആണ് പ്രത്യേക മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്. ഇത്തരത്തിൽ രോഗമുള്ളവർ  കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്ന പശ്ചാത്തലത്തിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.  അടിയന്തര ഘട്ടത്തിൽ അല്ലാതെ പുറത്തിറങ്ങരുതെന്നും, പുറത്തിറങ്ങുന്നവർ മുൻകരുതലിന്റെ  ഭാഗമായി ബ്രോങ്കോഡിലേറ്റർ കയ്യിൽ കറുത്തണമെന്നും അധികൃതർ അറിയിച്ചു.  ആസ്ത്മ, ശ്വാസകോശസംബന്ധമായ അല്ലെങ്കിൽ മറ്റ് രോഗങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ എന്തെങ്കിലും അസ്വസ്ഥത നേരിടുകയോ അല്ലെങ്കിൽ   നിലവിലുള്ള രോഗം രൂക്ഷമാവുകയോ  ചെയ്താൽ ഉടനെ അടുത്തുള്ള  ആരോഗ്യകേന്ദ്രത്തിൽ പോകണമെന്നും  ചികിത്സ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.  കോവിഡ്  വൈറസ് ഭീതിയ്ക്ക്  പുറമേ കാലാവസ്ഥവ്യതിയാനവും വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ വിലയിരുത്തുന്നത്.

Related News