കുവൈറ്റിൽ വാണിജ്യ വിമാന സര്‍വീസുകളിൽ മാറ്റമില്ല

  • 09/11/2020

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ്  രണ്ടാം ഘട്ട വ്യാപനം ഒഴിവാക്കാന്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുകയും  ചില വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. എന്നാൽ നിലവിലുളള സർവീസുകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.  ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തന നിരക്ക് 30 ശതമാനമാണ്, നിലവിൽ  പ്രതിദിനം 100 സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യവകുപ്പ് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെങ്കില്‍ 2021 ജനുവരി 31 വരെ ആദ്യഘട്ടം തുടരും. ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പില്‍ നിന്നും തിരിച്ചുമുള്ള  പ്രതിദിന സര്‍വീസുകളുടെ എണ്ണം 80 ആണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 

Related News