റോഡുകളിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം.

  • 09/11/2020

കുവൈറ്റ് സിറ്റി : ഉയർന്നുവരുന്ന കൊറോണ വൈറസിനെയും റോഡുകളിലെ ഗതാഗത ലംഘനങ്ങളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഗതാഗത ലംഘനങ്ങളും റോഡുകളിലെ തിരക്കും തിരിച്ചറിയുന്നതിനായി രാജ്യത്ത് ഉയർന്ന സാങ്കേതിക മികവുള്ള പുതിയ ക്യാമറകൾ സ്ഥാപിക്കാൻ ആഭ്യന്തര മന്ത്രാലയം ഉദ്ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 

ഈ ക്യാമറകൾക്ക്  മിനിറ്റുകൾക്കുള്ളിൽ നൂറുകണക്കിന് വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനാവും, തുടർന്ന് പ്ലേറ്റ് നമ്പർ  വാഹനത്തിന്റെ  നിറം,  തീയതി, സമയം, കൂടാതെ വാഹനം ട്രാക്ക് ചെയ്യുനുള്ള സംവിധാനം എന്നിവ നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാൻ കഴിയും. 4G  നെറ്റ് വർക്കിലായിരിക്കും  ഈ ക്യാമെറകൾ പ്രവർത്തിക്കുക. പുതിയ ക്യാമറകൾ ഇറക്കുമതി ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന് അനുമതി ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. 788,700 ദിനാറാണ് കരാർ. 

Related News