കുവൈത്തിലെ ഇന്ത്യക്കാർക്ക് സൗജന്യ നിയമോപദേശം നൽകാൻ ഇനിമുതൽ സ്വദേശി അഭിഭാഷകരും.

  • 09/11/2020

കുവൈറ്റ് : രാജ്യത്ത് താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സൗജന്യ നിയമോപദേശം നൽകുന്ന എംബസ്സിയുടെ അഭിഭാഷക പാനൽ വിപുലീകരിച്ചു. ഏഴ് സ്വദേശി അഭിഭാഷകരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണു പാനൽ വിപുലീകരിച്ചത്‌. കഴിഞ്ഞയാഴ്ച ഇന്ത്യൻ അഭിഭാഷകരുടെ പാനൽ രൂപീകരിച്ചിരുന്നു. സൗജന്യ നിയമോപദേശം ലഭിക്കുവാൻ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട വിഷയങ്ങളുടെ വിവരങ്ങൾ cw.kuwait@mea.gov.in എന്ന ഈമെയിലിൽ അയച്ചതിനുശേഷം അതിന്റെ കോപ്പിയുമായി അഭിഭാഷകരെ നേരിട്ട് ബന്ധപ്പെടാമെന്ന്  എംബസ്സി അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. 
WhatsApp Image 2020-11-09 at 2.45.42 PM.jpeg

Related News