കൊവിഡ് ഭീതിയിൽ ജഹ്റ ആശുപത്രി; 25 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

  • 09/11/2020

കുവൈറ്റ് സിറ്റി; കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്ന  ജഹ്‌റ ആശുപത്രിയില്‍ 25 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ്  സ്ഥിരീകരിച്ചു. ഗൈനക്കോളജി മറ്റേണിറ്റി വിഭാഗത്തിലെ 12 ഡോക്ടര്‍മാർക്ക് രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതിന് പുറമെ 12 നഴ്‌സുമാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആരോ​ഗ്യ പ്രവർത്തകർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ ആശങ്ക ഉയർത്തുന്നു. അതേസമയം, കുവൈറ്റിൽ ഇന്ന് 735 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോ​ഗബാധിതർ 1.32 ലക്ഷം  കടന്നിട്ടുണ്ടെന്നാണ് ആരോ​ഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 

Related News