കുവൈറ്റിൽ സന്ദർശക വിസ കാലാവധി കഴിഞ്ഞവരോട് നവംബർ 30ന് മുന്നേ രാജ്യംവിടാൻ നിർദ്ദേശം

  • 09/11/2020

കുവൈറ്റിൽ സന്ദർശക വിസയിൽ പ്രവേശിച്ചവരോട് നവംബർ 30ന് മുൻപ് രാജ്യം വിടണമെന്ന നിർദ്ദേശവുമായി ആഭ്യന്തരമന്ത്രാലയം. നവംബർ 30ന് മുൻപ് രാജ്യം വിടുകയാണെങ്കിൽ   ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ വിസിറ്റ് വിസക്കാർക്കും എൻട്രി വിസക്കാർക്കും താമസാനുമതി നീട്ടിനൽകിയിരുന്നു. പിന്നീട് വീണ്ടും ഇത്തരക്കാർക്ക് നവംബർ 30 വരെ വിസ നീട്ടി നൽകി, ഈ കാലയളവിൽ റെഗുലർ വിസകളിലേക്ക് താമസ രേഖ മാറ്റുവാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു.

 എല്ലാ സ്പോൺസർമാരും തൊഴിലാളികളും  ആഭ്യന്തരമന്ത്രാലയത്തിന്റെ WWW.MOI.GOV.KW എന്ന വെബ്സൈറ്റ് വഴി റെസിഡൻസി വിസ പുതുക്കണമെന്നും അധികൃതർ വ്യക്തമാക്കി.   സന്ദർശക വിസ കാലാവധി കഴിഞ്ഞവർ നാട്ടിലേക്ക് മടങ്ങാൻ യാത്രക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നും നവംബർ 30 ന് മുൻപായി രാജ്യം വിടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.  നവംബർ 30ന് രാജ്യം വിടാതെ രാജ്യത്ത് താമസിക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പിന്നീട് രാജ്യത്തേക്ക് കടക്കാത്തവിധം നാടുകടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News