ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം; ഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 10/11/2020


ബിഹാറില്‍ വോട്ടെണ്ണങ്ങള്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നിലകള്‍ മാറിമറിയുകയാണ്. ആദ്യ ഒരുമണിക്കൂറില്‍ മഹാസഖ്യമാണ് വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയതെങ്കില്‍ ഇപ്പോള്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും പിന്നാലെ തന്നെ മഹാസഖ്യമുണ്ട്. അതിനാല്‍ സ്ഥിതിഗതികള്‍ ഇനിയും മാറിമറിയാം. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണുന്നതിനാല്‍ രാത്രി മാത്രമേ അന്തിമ ഫലം അറിയാന്‍ സാധിക്കൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആകെ 4.10 കോടി വോട്ടുകളാണ് ബിഹാറില്‍ പോള്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഒരു കോടി വോട്ടുകള്‍ മാത്രമാണ് ഉച്ചയോടെ എണ്ണിത്തീര്‍ക്കാന്‍ സാധിച്ചത് 
എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. 


Related News