ജയ്ശ്രീറാം മുഴക്കുന്നതില്‍ എന്താണ് കുഴപ്പം: ജ്യോതിരാദിത്യ സിന്ധ്യ

  • 11/11/2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഉപതെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിന്ധ്യ ഇക്കാര്യം പറഞ്ഞത്. ജയ്ശ്രീറാം മുഴക്കുന്നതിനില്‍ എന്താണ് കുഴപ്പം. മതേതരന്‍ ആണെങ്കില്‍ ജയ്ശ്രീറാം വിളിക്കാന്‍ പാടില്ലെ എന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ സിന്ധ്യ ചോദിച്ചു. 

പദവികള്‍ മോഹിച്ച് അല്ല ബിജെപിയില്‍ വന്നത്. താന്‍ ഇപ്പോഴും പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് എന്നും സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയുമായി പൊരുത്തെപ്പെടാന്‍ താന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ അതിന് സഹായിച്ചു എന്നും സിന്ധ്യ പറഞ്ഞു.

Related News