രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യം ആഘോഷിക്കുന്നു; നന്ദി അറിയിച്ച് മോദി

  • 11/11/2020

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി അറിയിച്ചത്. രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യം ആഘോഷിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

രാജ്യത്ത് എല്ലാ സ്ഥലത്തും സാന്നിധ്യം ഉള്ള ഒരു പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. ബിജെപിക്കും എന്‍എഡിഎയ്ക്കും വികസനം എന്ന ഒരു അജണ്ട മാത്രമാണ് ഉള്ളത്. കൂടാതെ ബിഹാറില്‍ നീതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരിക എന്നും വിജയാഘോഷങ്ങള്‍ക്കിടയില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News