വിജയിയുടെ അച്ഛന്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ചേരില്ല; തീരുമാനവുമായി ആരാധകര്‍

  • 11/11/2020


തമിഴ് താരം വിജയിയുടെ പിതാവ് ചന്ദ്രശേഖര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ ചേരില്ലെന്ന് ആരാധകര്‍. വിജയ് ഫാന്‍സിന്റെ കൂട്ടായ്മയായ ദ വിജയ് മക്കള്‍ ഇയക്കത്തിന്റെ മീറ്റിംഗ് ഇന്ന് ചേര്‍ത്തിരുന്നു. ഇതിലാണ് പാര്‍ട്ടിയില്‍ ചേരേണ്ട എന്ന തീരുമാനം ആരാധകര്‍ കൈക്കൊണ്ടിരിക്കുന്നത്. 

പിതാവ് രൂപീകരിച്ച പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്ന് വിജയ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരും സമാന തീരുമാനം കൈകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയെ തള്ളിയതിനു പിന്നാലെ വിജയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പിതാവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. വിജയ്ക്ക് ചുറ്റം ക്രിമിനലുകാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Related News