അര്‍ണബ് ജയില്‍ മോചിതനായി; റോഡ് ഷോയും വരവേല്‍പ്പും

  • 11/11/2020

ആത്മഹത്യാ പ്രേരണ കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. സുപ്രിംകോടതി ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍ണബ് ജയില്‍ മോചിതനായിരിക്കുന്നത്. അര്‍ണബ് ജയില്‍ മോചിതനായ വാര്‍ത്ത അറിഞ്ഞ് റോഡ് ഷോ അടക്കം ഒരുക്കിയാണ് അനുയായികള്‍ കാത്തിരുന്നത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചാണ് അനുയായികള്‍ അര്‍ണബിനെ വരവേറ്റത്. 

ജയില്‍ മോചിതനായതിന് പിന്നാലെ അര്‍ണബ് സുപ്രിംകോടതിയോട് നന്ദി അറിയിച്ചു. ഇന്ത്യയുടെ വിജയാമാണ് എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ അര്‍ണബ് പറഞ്ഞത്. അമ്പതിനായിരം രൂപയുടെ ജാമ്യത്തിലാണ് അര്‍ണബിനും മറ്റ് രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Related News