ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും ഇനി കേന്ദ്ര സര്‍ക്കിരിനു കീഴില്‍

  • 12/11/2020

ഓണ്‍ലൈന്‍ മുഖേനയുള്ള വിനോദപരിപിടികള്‍ളുടെ സംപ്രേക്ഷണത്തിനും വാര്‍ത്താ പ്രചാരണത്തിനും കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സേവനങ്ങളും വാര്‍ത്താ പോര്‍ട്ടലുകളും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ സ്വയംഭരണാധികാര സ്ഥാപനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ വന്ന ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.

Related News