സംശയ നിവാരണത്തിന് തിരുപ്പതി ക്ഷേത്രത്തിന് മെയില്‍ അയച്ചു; മറുപടി അശ്ലീല സൈറ്റിന്റെ ലിങ്ക്

  • 12/11/2020

തിരുപ്പതി ക്ഷേത്രത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് മെയില്‍ അയച്ച ഭക്തന് മറുപടിയായി ലഭിച്ചത് അശ്ലീല സൈറ്റിന്റെ ലിങ്ക്. തിരുപ്പതി ക്ഷേത്രത്തിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു മറുപടി ലഭിച്ചത്. ക്ഷേത്രത്തില്‍ നടക്കാറുള്ള ശതാമന ഭവതി പരിപാടിയെക്കുറിച്ച് ചോദിച്ചയാള്‍ക്കാണ് ജീവനക്കാരന്‍ മറുപടിയായി അശ്ലീല സൈറ്റിന്റെ ലിങ്ക് നല്‍കിയത്. 

തുടര്‍ന്ന് ഭക്തര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ചെയര്‍മാനാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ക്ഷേത്രം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ കുറ്റക്യത്യത്തിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

Related News