തേജസ്വി നല്ല കുട്ടിയാണ്, പക്ഷേ ഇപ്പോള്‍ സംസ്ഥാനം ഭരിക്കാറായിട്ടില്ല: ഉമാ ഭാരതി

  • 12/11/2020

ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പ്രശംസിച്ച് ബിജെപി നേതാവ് ഉമാ ഭാരതി. തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടെ പ്രതികരിക്കവെയാണ് അവര്‍ തേജസ്വി യാദവിനെ പ്രശംസിച്ച് സംസാരിച്ചത്. തേജസ്വി യാദവ് വളരെ നല്ല കുട്ടിയാണ്. എന്നാല്‍ ഒരു സംസ്ഥാനം ഭരിക്കാറായിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. 

തേജസ്വി യാദവ് ഇത്തവണ അധികാരത്തില്‍ എത്തിയിരുന്നുവെങ്കില്‍ ലാലു പ്രസാദായിരിക്കും പിറകില്‍ ഇരുന്ന് കടിഞ്ഞാണ്‍ വലിക്കുന്നത്. കുറച്ച് കൂടി മുതിരുമ്പോള്‍ തേജസ്വി യാദവ് ഒരു നല്ല നേതാവാകും. അപ്പോള്‍ അയാള്‍ക്ക് ബിഹാറിനെ നയിക്കാന്‍ സാധിക്കും എന്നും തേജസ്വിയെ പ്രശംസിച്ച് കൊണ്ട് ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.

Related News