മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് താന്‍ പറഞ്ഞിട്ടില്ല: നിതീഷ് കുമാര്‍

  • 12/11/2020


ബിഹാറില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് നിതീഷ് കുമാര്‍. ആരാണ് അടുത്ത മുഖ്യമന്ത്രിയാകേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് എന്‍ഡിഎ ആണ് എന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയെയാണ് ബിഹാറിലെ ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചത്. അതിനാല്‍ എന്‍ഡിഎ തന്നെ സര്‍ക്കാര്‍ രൂപീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദീപാവലിക്ക് മുന്‍പോ അതിന് ശേഷമോ ആയിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ല എന്നും അടുത്തയാഴ്ച പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മുന്നണികളിലെ പാര്‍ട്ടികളുമായി കൂടിക്കാഴ്ചയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Related News