ലഡാക്കിന്റെ തെറ്റായ ഭൂപടം; ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി

  • 12/11/2020

ലഡാക്കിന്റെ ഭൂപടം തെറ്റായി കാണിച്ച ട്വിറ്ററിനോടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെ ജമ്മുകശ്മീരിന്റെ ഭാഗമായി കാണിച്ചതിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ട്വിറ്റര്‍ ഇതില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ട്വിറ്ററിന് രാജ്യത്ത് വിലക്കാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ലഡാക്കിന്റെ തലസ്ഥാനമായ ലേയെ ജമ്മു കശ്മീരിന്റെ ഭാഗമായ പ്രദേശമായി ഭൂപടത്തില്‍ കാണിച്ചിരിക്കുന്നത് ബോധപൂര്‍വമായ നടപടിയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത് ട്വിറ്ററിന് അയച്ച നോട്ടീസിലും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Related News