വനിതാ കൗണ്‍സിലര്‍മാരെ നിലത്തിട്ട്ചവിട്ടി ബിജെപി എംഎല്‍എയുടെ ആക്രമണം

  • 13/11/2020


പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ച് ബിജെപി എംഎല്‍എ. മംഗളൂരിവിലാണ് സംഭവം നടന്നത്. ബാഗല്‍കോട്ട തെര്‍ഗല്‍ മണ്ഡലത്തിലെ എംഎല്‍എ സിദ്ദു സവഡിയും സംഘവുമാണ് മഹാലിംഗപുരം നഗരസഭയിലെ ബിജെപി അംഗങ്ങളായ ചാന്ദ്‌നി നായിക്, സവിത ഹുര്‍ക്കടാലി, ഗോദാവരി ബാത്ത് എന്നിവരെ  മര്‍ദ്ദിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കണം എന്നാവശ്യപ്പെട്ട് വനിതാ കൗണ്‍സിലര്‍മാര്‍ എംഎല്‍എയെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് എംഎല്‍എ തയ്യാറായിരുന്നില്ല. തങ്ങളെ അപമാനിച്ച് തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് മൂന്ന് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. വോട്ട് ചെയ്യാനായി എത്തിയ മൂന്നുപേരെയും എംഎല്‍എയും സംഘവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. 

Related News