ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു

  • 13/11/2020

ഹരിയാനയില്‍ ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെ തല്ലിക്കൊന്നു. ഗൂര്‍ഗോളിലാണ് ദാരുണമായ സംഭവം നടന്നത്. ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആകാശ് എന്ന യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ക്രൂരമായി പരുക്കേറ്റ യുവാവ് പിന്നീട് മരിക്കുകയായിരുന്നു. 

പലരില്‍ നിന്നുമുള്ള എതിര്‍പ്പുകളെ മറികടന്നായിരുന്നു ആകാശ് ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. പലരും ഇതിന്റെ പേരില്‍ ആകാശിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സഹോദരന്‍ പറയുന്നു. കഴിഞ്ഞ് ഞായറാഴ്ച ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആകാശിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആകാശിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News