കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലിയുടെ നേട്ടം 424 കോടി രൂപ

  • 13/11/2020

ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലിയയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടിക പുറത്ത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 21.56 ശതമാനത്തിന്റെ ലാഭമുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 424.12 കോടി രൂപയാണ് പതഞ്ജലി നേടിയത്. 2018-19 വര്‍ഷത്തില്‍ ഇത് 349.37 കോടി രൂപയായിരുന്നു. 

കൊവിഡ് പ്രതിരോധനത്തിന് കൊറോണില്‍ കിറ്റ് എന്ന പേരില്‍ ഒരു മരുന്നും പതഞ്ജലി പുറത്തിറക്കിയിരുന്നു. കൊറോണില്‍ കിറ്റിന്റെ 241 കോടി രൂപയുടെ വില്‍പ്പന നടന്നതായാണ് നേരത്തെ കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ട്. ജൂണ്‍ 23 നായിരുന്നു കൊറോണില്‍ കിറ്റ് പതഞ്ജലി മാര്‍ക്കറ്റില്‍ എത്തിച്ചത്. അണുതൈലം, പനിക്കും ജലദോഷത്തിനുള്ള മരുന്ന് എന്നിവ അടങ്ങിയതാണ് കൊറോണില്‍ കിറ്റ്. കൊറോണയ്ക്ക് ആയുര്‍വേദ മരുന്ന് ശാസ്ത്രീയമായി അംഗീകരിച്ചിട്ടില്ലെങ്കിലും കൊറോണില്‍ കിറ്റ് വാങ്ങാന്‍ ആളുകള്‍ തയ്യാറാണ് എന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 545 രൂപയാണ് ഒരു കിറ്റിന്റെ വില. കൊവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും എന്ന രീതിയിലും ഈ ഉത്പന്നത്തെ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്.


Related News