ട്വിറ്റര്‍ ഹിന്ദുഫോബിക് പ്രോത്സാഹിപ്പിക്കുന്നു; നിരോധിക്കണമെന്ന് കങ്കണ

  • 13/11/2020


സോഷ്യല്‍ മീഡിയ സൈറ്റായി ട്വിറ്റിനെതിരെ വിവാദ പരാമര്‍ശവുമായി നടി കങ്കണ റണാവത്ത്. ട്വിറ്റര്‍ ഹിന്ദു ഫോബിക് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് കങ്കണ പറഞ്ഞത്. കൂടാതെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങളെയും ട്വിറ്റര്‍ പ്രോത്സാഹിപ്പിക്കുന്നതായി കങ്കണ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്വീറ്റിലൂടെ കങ്കണയുടെ പ്രതികരണം. 

കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. തീരുമാനവുമായി മുന്നോട്ടുപോകൂ. ദേശവിരുദ്ധവും ഹിന്ദുഫോബിക്കുമായ ട്വിറ്റര്‍ നമുക്ക് വേണ്ട എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. 


Related News