60 വയസ്സ് പൂർത്തിയായവർക്കു റെസിഡൻസി പുതുക്കില്ല.

  • 13/11/2020

കുവൈറ്റ് സിറ്റി :  60 വയസ്സ് പൂർത്തിയായ വിദേശികൾക്ക് ജനുവരി ഒന്ന് മുതൽ  റെസിഡൻസി പുതുക്കില്ലെന്ന് പബ്ലിക് ഓതോറിറ്റി  ഓഫ്‌  മാൻപവറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം ബിരുദമില്ലാത്തവർക്ക് ജനുവരിമുതൽ താമസരേഖ പുതുക്കാനാവില്ല, ഇത് നടപ്പിൽ വരുത്തുന്നതിനായി അതോറിറ്റിയുടെ കീഴിൽ ഒരു സംവിധാനം പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ജനുവരി ഒന്നുമുതൽ 60 വയസുകഴിയുന്ന വിദേശികൾക്ക് റെസിഡൻസി പുതുക്കാൻ കഴിയാത്തോടൊപ്പം സ്വാഭാവികമായി  ജോലിയുടെ കരാർ അവസാനിക്കുകയും ചെയ്യും. 

Related News