ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 88 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ +44,000 രോഗികള്‍;520 മരണം

  • 14/11/2020

88 ലക്ഷത്തിലേക്ക് അടുത്ത് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 44,684 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 87,73,479 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 520 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 1,29,188 ആയിട്ടുണ്ട്. ഇന്നലെ മാത്രം 47,992 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 81,63,572 പേരാണ്, ചികിത്സയിലുള്ളത് 4,80,719 പേരും. 93.04 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം  9,29,491 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തിയത്.

Related News