കോവിഡ്: 4 കോടി ഡോസ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചു

  • 14/11/2020

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്റെ നാല് കോടി ഡോസ് ഉല്‍പ്പാദിപ്പിച്ചതായി ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാള സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡിസംബറോടെ 10 കോടി ഡോസ് തയ്യാറാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. ബ്രിട്ടീഷ് മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനേക്കയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്‍ തയ്യാറാക്കുന്നത്. 

ഓക്‌സഫ് സര്‍വകലാശാല വാക്‌സിന്‍ ഇന്ത്യയില്‍ നിലവില്‍ അന്തിമഘട്ട പരീക്ഷണത്തിലാണ്. ഡിസംബറോടെ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പൂനാവാല പറഞ്ഞു. വാക്‌സിനുകള്‍ ആദ്യം ഇന്ത്യയില്‍ വിതരണം ചെയ്യും. അടുത്ത വര്‍ഷം അമ്പതുശതമാനം ദരിദ്ര രാജ്യങ്ങളിലേക്ക് വിതരണത്തിനായി കൈമാറും.

Related News