കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയത് തിരിച്ചടിയായി: ആര്‍ജെഡി

  • 14/11/2020

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയത് തിരിച്ചടിയായെന്ന് ആര്‍ജെഡി വിലയിരുത്തല്‍. കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല എന്നതാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ആര്‍ജെഡിയുടെ കുറ്റപ്പെടുത്തല്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായിരുന്നു എന്ന് ജനറല്‍ സെക്രട്ടറി താരിഖ് അനവര്‍ തന്നെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ആര്‍ജെഡി തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരിയുടെയും കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ആര്‍ജെഡിയെ ഭീഷണിപ്പെടുത്തി 70 സീറ്റുകള്‍ വാങ്ങിച്ച കോണ്‍ഗ്രസിന് സംസ്ഥാനത്ത് 70 റാലികള്‍ പോലും നടത്താന്‍ സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 


Related News