ഒബാമയ്‌ക്കെന്തറിയാം; രാഹുലിനെ പിന്തുണച്ച് ശിവസേന

  • 14/11/2020

ബറാക് ഒബാമയുടെ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന. ഒബാമയ്ക്ക് ഇന്ത്യയെക്കുറിച്ചും ഇന്ത്യന്‍ നേതാക്കളെക്കുറിച്ചും എന്ത് അറിയാം എന്നാണ് രഹുല്‍ ഗാന്ധിയെ പിന്തുണച്ചുകൊണ്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചത്. വിഷത്തില്‍ രാഹുല്‍ ഗാന്ധിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും എത്തിയിരുന്നില്ല. ഈ സമയത്താണ് പിന്തുണയുമായി ശിവസേന എത്തിയിരിക്കുന്നത്. 

ന്യൂയോര്‍ക്ക് ടൈംസ് ഒബാമയുടെ 'എ പ്രോമിസ്ഡ് ലാന്‍ഡ്' എന്ന ഓര്‍മ്മക്കുറിപ്പില്‍ ലോക നേതാക്കളെക്കുറിച്ച് ഒബാമ അവലോകനം നടത്തുന്നുണ്ട്. അക്കൂട്ടത്തിലാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച്  ഒബാമ  പരാമര്‍ശം. വിഷയത്തെ കുറിച്ച് കാര്യമായ അറിവില്ലാതെ കോഴ്‌സ് വര്‍ക്ക് ചെയ്ത ശേഷം അധ്യാപകന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെ പോലെയാണ് രാഹുല്‍. എന്നാല്‍ വിഷയത്തെ കുറിച്ച് പഠിക്കാനുള്ള അഭിനിവേശമോ അഭിരുചിയോ ഇല്ല എന്നും രാഹുലിനെക്കുറിച്ച് ഒബാമ പറയുന്നു.


Related News