മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

  • 14/11/2020

മഹരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമായിരിക്കും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നല്‍കുക. ഭക്തര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും എന്നും സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് മുതല്‍ അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളാണ് ഇപ്പോള്‍ തുറക്കാന്‍ പോകുന്നത്. 

ആരാധാനലയങ്ങള്‍ തുറക്കാത്തതിന്റെ പേരില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ പ്രചരണവും നടത്തി. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.

Related News