കൊവിഡ് പോസറ്റീവ്; ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

  • 14/11/2020

കൊവിഡ് പോസറ്റീവായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കശ്മീരിലാണ് സംഭവം നടന്നത്. പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ യുവതിക്ക് കൊവിഡ് സ്ഥീരികരിക്കുകയും പിന്നീട് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു എന്നുമാണ് പരാതി. ആശുപത്രി ഗേറ്റിന് സമീപം പ്രസവിച്ച യുവതിയെ വഴിയാത്രക്കാരാണ് സഹായിച്ചത്. 

കശ്മീരിലെ വൂവാന്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്ക് പ്രസവവേദന ശക്തമായതോടെയാണ് ബന്ദിപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയുമായിരുന്നു. കൊവിഡ് പോസ്റ്റീവായതിനാല്‍ 25 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് ആശുപത്രി ഗേറ്റിന് സമീപം യുവതി പ്രസവിക്കുകയായിരുന്നു.

Related News