നിരോധനം മറികടന്ന് പടക്കം പൊട്ടിക്കല്‍; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

  • 14/11/2020

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. ദീപാവലിയുടെ ഭാഗമായി നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതാണ് മലിനീകരണം കൂടനുള്ള കാരണം. കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിച്ചതും ഇതിന് കാരണമായി. വായു മലിനീകരണം വര്‍ധിച്ചതോടെ തങ്ങള്‍ക്ക് ശ്വാസതടസം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി ജനങ്ങള്‍ പറയുന്നു. 

വായു ഗുണനിലാവാര സൂചികയില്‍ 339 ആയിരുന്നു ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഒരു ദിവസം കൊണ്ട് ഇത് 414 ആയി. ഇതോടെ ഡല്‍ഹി ഗുരുതര വിഭാഗത്തിലായിരിക്കുകയാണ്. ഒട്ടേറെ സ്ഥലങ്ങളില്‍ ഇത് 500 നോട് അടുത്തെത്തിയിട്ടുണ്ട്.

Related News