ഇന്ത്യയുടെ കൊവാക്‌സിന്‍ ഫെബ്രുവരിയോടെ പുറത്തിറങ്ങും: ശാസ്ത്രജ്ഞര്‍

  • 15/11/2020

ഇന്ത്യയില്‍ കൊവിഡിനെതിരെ ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവാക്‌സിന്‍ ഫെബ്രുവരിയോടെ പുറത്തിറങ്ങുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിലാണ് കൊവാക്‌സിന്‍ വിപണിയിലേക്ക് എത്താന്‍ തയ്യാറാകുന്നത്. മാര്‍ച്ചില്‍ വാക്‌സിന്‍ തയ്യാറാകും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭാരത്ബയോടെക് ഐഎംസിആറുമായി ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. 

സീനിയര്‍ ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനീകാന്താണ് കൊവാക്‌സിനുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെയുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും മൂന്നാംഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു.  വാക്‌സിന്‍ നല്ല ഫലം കാണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News